വിഷു : ഏപ്രില്‍ 10ന് നട തുറക്കും
പമ്പ : വിഷു ആഘോഷങ്ങള്‍ക്കായി ഏപ്രില്‍ പത്തിന് ശബരിമല നട തുറക്കും. ഏപ്രില്‍ 14 ഞായറാഴ്ച രാവിലെയാണ് പ്രസിദ്ധമായ വിഷുക്കണിചടങ്ങ്.
സംസ്ഥാനത്തിനകത്തും പുറത്തുമുളള നിരവധി ഭക്തജനങ്ങള്‍ അയ്യപ്പസന്നിധിയില്‍ വിഷുക്കണി കാണാനെത്തും. ഏപ്രില്‍ 11ന് നെയ്യഭിഷേകവും ഉദയാസ്തമന പൂജയും പടി പൂജയും തുടങ്ങും.
നട തുറക്കുന്നതിന്റെ ഭാഗമായി പമ്പയില്‍ ആരോഗ്യ വകുപ്പ് താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി പമ്പയിലേയ്ക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും.
ഏപ്രില്‍ 18 വ്യാഴാഴ്ച നടയടയ്ക്കും.












Click it and Unblock the Notifications