കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാശ്ചാത്യര്‍ക്ക് പെട്രോള്‍ നല്കരുത്: ഖൊമേനി

  • By Staff
Google Oneindia Malayalam News

ഇറാന്‍: അമേരിക്കയും ബ്രിട്ടനുമടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഒരു മാസം പെട്രോളിയം ഉല്പന്നങ്ങള്‍ നല്കരുതെന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖൊമേനി. ഇസ്രയേല്‍ പാലസ്തീനു നേരെ നടത്തുന്ന കടന്നാക്രമണത്തോട് ഇത്തരത്തില്‍ പ്രതികരിക്കണമെന്നാണ് ഖൊമേനിയുടെ ആവശ്യം.

ഇസ്രയേലുമായി ബന്ധം പുലര്‍ത്തുന്ന പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് പെട്രോളിയം ഉല്പന്നങ്ങള്‍ നല്കരുതെന്ന് ഇസ്ലാമിക രാഷ്ട്രങ്ങളോട് പ്രത്യേകമായി നടത്തിയ അഭ്യര്‍ത്ഥനയിലാണ് ഖൊമേനി ആവശ്യപ്പെട്ടത്.

പക്ഷെ ഖൊമേനിയുടെ ഈ ആവശ്യം പെട്രോളിയം ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് തള്ളി. ഒരു മാസം പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭ്രാന്തമായ നടപടിയാണെന്ന് പറഞ്ഞുകൊണ്ടാണ് ഒപെക്രാഷ്ട്രങ്ങള്‍ ഖൊമേനിയുടെ ആവശ്യം തള്ളിക്കളഞ്ഞത്. അറബ് രാഷ്ട്രങ്ങള്‍ പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്നു വിട്ടുനിന്നാലും റഷ്യ പോലുളള രാഷ്ട്രങ്ങള്‍ ഈ അവസരം മുതലാക്കുമെന്നതുകൊണ്ടു കൂടിയാണ് ഖൊമേനിയുടെ ആവശ്യത്തെ തള്ളിയതെന്ന് ഒപെക് വക്താവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X