കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ 7000 ബസുകള്‍ ഓടിയില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ തലസ്ഥാനനഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായെന്ന് പറയാം. 7000 ഡീസല്‍ ബസുകളാണ് ഏപ്രില്‍ ആറ് ശനിയാഴ്ച പണിമുടക്കിയത്. സിഎന്‍ജി(ഉയര്‍ന്ന മര്‍ദ്ദത്തില്‍ സൂക്ഷിക്കുന്ന പ്രകൃതിവാതകം)യിലേക്ക് മാറാത്ത ഡീസല്‍ ബസുകള്‍ക്കെതിരെ കനത്ത പിഴശിക്ഷ സുപ്രീംകോടതി വിധിച്ചതുമൂലമാണ് ബസുടമകള്‍ പണിമുടക്കിയത്.

അനിശ്ചിതകാലത്തേക്കാണ് പണിമുടക്ക്. ബസ് പണിമുടക്കിനെ നേരിടാന്‍ ഗതാഗതവകുപ്പിന്റെ കയ്യിലുള്ള 6500 സിഎന്‍ജി ബസുകള്‍ ഓടിക്കുമെന്ന് ദില്ലി ഗതാഗതമന്ത്രി അജയ് മാക്കന്‍ പറഞ്ഞു.

ആവശ്യത്തിന് സിഎന്‍ജി കിട്ടാനില്ലാത്ത സമയത്താണ് കോടതിയുടെ ഈ ഉത്തരവെന്ന് സ്വകാര്യബസ് ഉടമകളുടെ സംഘടനാ ജനറല്‍സെക്രട്ടറി ഹിമ്മത് സിംഗ് പറഞ്ഞു. ഇപ്പോഴും സിഎന്‍ജി കിട്ടാനില്ലാത്തതിനാല്‍ പെട്രോള്‍ ബങ്കുകളില്‍ ട്രക്കുകള്‍ മണിക്കൂറോളം വരിനില്ക്കേണ്ടിവരുന്ന ഗതികേടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിലെ ഉയര്‍ന്ന അന്തരീക്ഷമലിനീകരണം ഒഴിവാക്കാനാണ് എല്ലാ വാഹനങ്ങളും പെട്രോളിനും ഡീസലിനും പകരം സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കോടതി പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ദില്ലിയിലെ ബസുകള്‍ അധികവും ഇപ്പോഴും ഡീസല്‍ തന്നെ ഉപയോഗിച്ചു ഓടുന്നതില്‍ പ്രതിഷേധിച്ചാണ് ഇത്തരം ബസ്സുകള്‍ക്കെതിരെ കോടതി വന്‍ പിഴ ഈടാക്കിയത്. എന്നാല്‍ ആവശ്യത്തിന് സിഎന്‍ജി ദില്ലിയില്‍ കിട്ടാത്തതിനാലാണ് ഇപ്പോഴും ഡീസല്‍ ഉപയോഗിക്കുന്നതെന്നാണ് ബസ്സുടമകളുടെ വാദം. വാസ്തവത്തില്‍ ദില്ലി സര്‍ക്കാരിന് എല്ലാ വാഹനങ്ങള്‍ക്കും ആവശ്യമായ സിഎന്‍ജി എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X