കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യടി മുഴുവന്‍ ഇന്നസെന്റിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയത് ഇന്നസെന്റ്. അവാര്‍ഡില്‍ കയറിപ്പിടിച്ചുകൊണ്ടാണ് ഇന്നസെന്റ് പ്രസംഗം തുടങ്ങിയത്.

കുറെ പേര്‍ക്ക് അവാര്‍ഡും പണവും ഇവിടെ കൊടുത്തു. അപ്പോള്‍ ആളുകളിരുന്ന് കയ്യടിക്ക്യാ. എനിക്കതാ മനസ്സിലാകാത്തത്. വല്ലവര്‍ക്കും അവാര്‍ഡ് കിട്ടുന്നതിന് നിങ്ങളെന്തിനാ കയ്യടിക്കുന്നത്?- ഇന്നസെന്റ് ചോദിച്ചു.

നമുക്കിവിടെ കടുത്ത സാമ്പത്തികപ്രതിസന്ധിയാണെന്ന് എല്ലാവരും പറയുന്നു. ഓരോ ചൈനക്കാരുവന്നു നമ്മുടെ ലക്ഷങ്ങള്‍ കൊണ്ടുപോവുകയാണ്. (മേളയില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള 10 ലക്ഷം രൂപയുടെ സുവര്‍ണ്ണചകോരം ചൈനീസ് സിനിമയ്ക്കായിരുന്നു). അപ്പഴും ആളുകള്‍ കയ്യടിക്കുന്നു. എന്റെ ഒരാശ്വാസം നമ്മുടെ ടി.വി. ചന്ദ്രനും അവാര്‍ഡ് കിട്ടിയതിലാണ്. - ഇത്രയും പറഞ്ഞുകൊണ്ട് ഇന്നസെന്റ് സ്വന്തം കഥയിലേക്ക് കടന്നു.

ഞാന്‍ പണ്ടൊരു നിര്‍മാതാവായിരുന്നു. ഞാന്‍ സിനിമ പിടിക്കാന്‍ പോകുന്നു എന്നു കേട്ടപ്പോള്‍ അപ്പന്‍ എന്നോട് പറഞ്ഞു. നീ സിനിമ തറവാട്ടിലേക്കു കൊണ്ടുവരണം. ഞാനതു കേട്ടു. ഒരു കഥ ഒരു നുണക്കഥ എന്ന സിനിമ ഇപ്പോള്‍ തറവാട്ടിലിരിക്കുകയാണ്. എനിക്ക് തോന്നുമ്പോ തോന്നുമ്പോ തന്നെ ഇട്ടു കാണാം- കൂട്ടച്ചിരിക്കിടയില്‍ ഇന്നസെന്റ് പറഞ്ഞുനിര്‍ത്തി.

പ്രസംഗം കഴിഞ്ഞ് സീറ്റിലേക്ക് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി ആന്റണി ഇന്നസെന്റിനെ അഭിനന്ദിച്ചു. പ്രസംഗത്തിനുള്ള അവാര്‍ഡുണ്ടായിരുന്നെങ്കില്‍ ഇന്നസെന്റിന് നല്കുമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴും ജനം കയ്യടിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X