കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണന്താനത്തിന് മൂന്ന് ജനനത്തീയതിയെന്ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇപ്പോള്‍ ലാന്‍ഡ് യൂസ്ബോര്‍ഡ് കമ്മീഷണറായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രേഖകളില്‍ മൂന്നു ജനനത്തീയതിയുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം.

കോട്ടയം വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍. വേണുഗോപാല്‍, ക്ഷേമകാര്യ ചെയര്‍മാന്‍ വിനോദ് ശങ്കര്‍, കോണ്‍ഗ്രസ് വെള്ളാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍.എ. ജോസഫ് എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. പഞ്ചായത്ത് രേഖകളില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജനനത്തീയതി 1953 ആഗസ്ത് എട്ടാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സര്‍വീസ് രേഖകളില്‍ 1952 നവമ്പര്‍ 27ഉം അദ്ദേഹം രചിച്ച പുസ്തകത്തില്‍ 1954 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇതിലേത് ദിനത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം ജനിച്ചത്?- വേണുഗോപാല്‍ ചോദിച്ചു.

കോട്ടയം കളക്ടറായിരിക്കെ ഐഎഎസ് ഓഫീസറെന്ന നിലയ്ക്ക് അദ്ദേഹത്തിന് ലഭിച്ച ടെലിഫോണ്‍ റിയല്‍ എസ്റേറ്റ് ബിസിനസ്സിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കണം. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കുമ്പോള്‍ മണിമല എഞ്ചിനീയറംഗ് കോളെജിനായി ഐഎച്ച്ആര്‍ഡി, എല്‍ബിഎസ് എന്നിവയ്ക്കു വേണ്ടി എടുക്കേണ്ട ഭൂമിയ്ക്ക് വിലനിര്‍ണ്ണയിക്കുമ്പോള്‍ 25 ലക്ഷം രൂപയുടെ വ്യത്യാസം വരുത്തി സ്ഥലമെടുക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും സ്ഥലനിര്‍ണ്ണയം സംബന്ധിച്ചും ഇപ്പോഴത്തെ ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X