Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്താക്കാന്‍ കടന്നപ്പളളിയ്ക്ക് അധികാരമില്ല

തിരുവനന്തപുരം : തന്നെ പുറത്താക്കാന്‍ കടന്നപ്പളളിയ്ക്ക് അധികാരമില്ലെന്ന് നാഷണലിസ്റ് യൂത്ത് പാര്‍ട്ടി പ്രസിഡന്റ് സലീം പി. മാത്യു. ദേശീയ കമ്മിറ്റി അംഗമായ തന്നെ പുറത്താക്കാന്‍ സംസ്ഥാന പ്രസിഡന്റിന് അധികാരമില്ല. അതിനാല്‍ കടന്നപ്പളളിയുടെ നടപടി നിലനില്‍ക്കുന്നതല്ലെന്ന് ഏപ്രില്‍ ആറ് ശനിയാഴ്ച സലീം വാര്‍ത്താ ലേഖകരോട്് പറഞ്ഞു.

എന്‍സിപി സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തെ പരസ്യമായി വിമര്‍ശിച്ചതിനാണ് യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായ സലീമിനെ പുറത്താക്കിയത്. പോട്ടോ ബില്ലിനെ എന്‍സിപി ദേശീയ സമ്മേളനം പാര്‍ലമെന്റില്‍ അനുകൂലിച്ച നടപടിയെയാണ് സംസ്ഥാന കമ്മിറ്റി ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് (എസ്) പുനരുജ്ജീവിപ്പിക്കാനാണ് കടന്നപ്പളളിയുടെയും കൂട്ടരുടെയും പദ്ധതി. ഇതിനെ എതിര്‍ക്കുന്നവരാണ് സലീം മാത്യുവും കൂട്ടരും.

താന്‍ പാര്‍ട്ടി പ്രമേയത്തെ വിമര്‍ശിച്ചിട്ടില്ലെന്ന് സലീം പറയുന്നു. എന്‍വൈസി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങളാണ് താന്‍ അറിയിച്ചത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ സംരക്ഷിക്കുകയാണ് കടന്നപ്പളളിയും കൂട്ടരും ചെയ്യുന്നത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന നേതൃത്വം അവഗണിക്കുകയാണെന്നും സലീം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+