ഭവനസന്ദര്‍ശനം ന്യായമെന്ന് ഉമ്മന്‍ചാണ്ടി
കോഴിക്കോട് : വിദ്യാഭ്യാസ നയം ചര്‍ച്ച ചെയ്യാന്‍ സമുദായ നേതാക്കളെ വീട്ടില്‍ പോയി കണ്ടതില്‍ തെറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടി. എന്‍എസ്എസ്, എസ്എന്‍ഡിപി എന്നിവ വര്‍ഗീയ സംഘടനകള്‍ അല്ലെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായം. ഇവരെ വീട്ടില്‍ ചെന്ന് കണ്ട് അനുവാദം വാങ്ങി വിദ്യാഭ്യാസ നയം തീരുമാനിക്കുന്നതിനെ കരുണാകരന്‍ വിമര്‍ശിച്ചിരുന്നു. അതിനുളള മറുപടിയിലാണ് യുഡിഎഫ് കണ്‍വീനര്‍ ഭവനസന്ദര്‍ശനത്തെ ന്യായീകരിച്ചത്.
വിദ്യാഭ്യാസ സാമൂഹ്യ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുളള സംഘടനകളാണിവ. അടുത്തു തന്നെ ക്രൈസ്തവ നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ സമന്വയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായും ചര്‍ച്ച നടത്തിയാണ് തീരുമാനമെടുക്കുന്നത്. കൂട്ടായ തീരുമാനമനുസരിച്ചാണ് സമുദായ നേതാക്കളെ വീട്ടില്‍ പോയി കണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications