ഭരിക്കുന്നത് അന്തസില്ലാത്തവരെന്ന് അച്യുതാനന്ദന്‍
തിരുവനന്തപുരം : വഹിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സറിയാത്ത മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന് വി. എസ്. അച്യുതാനന്ദന്‍. അതുകൊണ്ടാണ് വിദ്യാഭ്യാസ നയം തീരുമാനിക്കാന്‍ വെളളാപ്പളളിയുടെ വീട്ടില്‍ ചര്‍ച്ചയ്ക്കു പോകേണ്ട ഗതികേട് അവര്‍ക്കുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വര്‍ഗീയ നേതാക്കളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചാണ് കേരളത്തില്‍ ഭരണനയം രൂപപ്പെടുന്നത്. യഥാര്‍ത്ഥ ഭരണാധികള്‍ ആരെന്ന് വെളിപ്പെടുത്തുന്നതാണ് ഈ നടപടികള്‍. പദവിയുടെ ഗൗരവം മനസിലാക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
മദ്യ രാജാക്കന്‍മാരെ സഹായിക്കുന്നതാണ് പുതിയ മദ്യനയം എന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആരോപിച്ചു. മദ്യമാഫിയയും സ്ക്കൂള്‍ കച്ചവടക്കാരുമാണ് സര്‍ക്കാരിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.












Click it and Unblock the Notifications