ഇന്ത്യയ്ക്കെതിരെ മുഷാറഫിന്റെ ആണവ ഭീഷണി
ഇസ്ലമാബാദ് : വേണ്ടി വന്നാല്‍ ഇന്ത്യയ്ക്കെതിരെ അണുവായുധം ഉപയോഗിക്കുമെന്ന് ജനറളപര്‍വേശ് മുഷാറഫ്. ജര്‍മന്‍ വാരികയായ ഡെ സ്പീജലിനു നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രസിഡന്റിന്റെ ഭീഷണി. അവസാന കൈയെന്ന നിലയില്‍ അണുവായുധം ഉപയോഗിക്കുക തന്നെ ചെയ്യുമെന്ന് മുഷാറഫ് പറഞ്ഞതായി വാരികയെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇന്ത്യയെ വന്‍ ശക്തിയെന്നു വിശേഷിപ്പിക്കുന്നതിനെ മുഷാറഫ് പരിഹസിച്ചു. പാകിസ്താന്റെ അണുവായുധ ശേഖരത്തെക്കുറിച്ച് പാക് പ്രസിഡന്റിന്റെ ആദ്യ പരസ്യപ്രസ്താവനയാണ് ഇത്. ദുര്‍ബലരായി തങ്ങളെ പരിഗണിക്കരുതെന്ന് മുഷാറഫ് മുന്നറിയിപ്പു നല്‍കി.
ഈയാഴ്ച നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ അതിര്‍ത്തിയിലെ സ്ഥിതി സ്ഫോടനാത്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയുടെ മുന്നില്‍ തോല്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല. കശ്മീര്‍ പ്രശ്നത്തില്‍ അയഞ്ഞ സമീപനം സ്വീകരിക്കാനും തയ്യാറല്ലെന്ന് മുഷാറഫ് വ്യക്തമാക്കി.
താന്‍ അധികാരക്കൊതിയനല്ലെങ്കിലും അധികാരം വിഭജിക്കാന്‍ ആഗ്രഹമില്ലെന്നാണ് മുഷാറഫിന്റെ നിലപാട്. പാകിസ്താനില്‍ അടുത്തയാഴ്ച റഫറണ്ടം നടക്കാനിരിക്കുകയാണ്. അതില്‍ വിജയിക്കാനാണ് തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കടുത്ത ഇന്ത്യാ വിരുദ്ധ സമീപനവും പോര്‍ വിളിയും നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍ പാകിസ്താന്‍ ഭരണാധികാരികളും ഏറെ പരീക്ഷിച്ചിട്ടുളള അടവാണിത്.












Click it and Unblock the Notifications