Get Updates
Get notified of breaking news, exclusive insights, and must-see stories!

തകര്‍ന്ന പള്ളികള്‍ പുനര്‍നിര്‍മ്മിക്കണം

ദില്ലി: ഗുജറാത്ത് കലാപത്തില്‍ തകര്‍ന്ന മുസ്ലിം പള്ളികളും ദര്‍ഗകളും അതേ സ്ഥലത്തു തന്നെ പുനര്‍നിര്‍മ്മിക്കണമെന്ന് ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗുജറാത്ത് ചീഫ് സെക്രട്ടറിയടക്കമുള്ളവരെ ദില്ലിയില്‍ വിളിച്ചുവരുത്തി നടത്തിയ തെളിവെടുപ്പിലാണ് കമ്മീഷന്‍ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

പലതവണ ആവശ്യപ്പെട്ടിട്ടും ഗുജറാത്തില്‍ നിന്നും കലാപം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. കലാപത്തില്‍ ഗുജറാത്തില്‍ നൂറുകണക്കിന് പള്ളികളും ദര്‍ഗകളും തകര്‍ന്നിട്ടുണ്ട്. അഹമ്മദാബാദിലും പരിസരത്തും മാത്രം 70 ഓളം ആരാധനാലയങ്ങള്‍ തകര്‍ന്നു.

ദുരിതാശ്വാസക്യാമ്പില്‍ നിന്നും പഴയ സ്ഥലങ്ങളിലേക്ക്മടങ്ങാന്‍ ബുദ്ധിമുട്ടാണെന്ന് ന്യൂനപക്ഷ സമുദായക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ അവര്‍ക്കു പുതിയ താമസസ്ഥലം കണ്ടെത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ഗുജറാത്ത് സര്‍ക്കാര്‍ കലാപം കൈകാര്യം ചെയ്ത രീതിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റിസ് മുഹമ്മദ് ഷമീം അതൃപ്തി പ്രകടിപ്പിച്ചു. ന്യൂനപക്ഷ സമുദായത്തിന്റെ ഭയാശങ്കകള്‍ അകറ്റി സംസ്ഥാനത്ത് സാധാരണനില പുന:സ്ഥാപിക്കണമെന്നും കലാപം പടരുന്നതു തടയാന്‍ അടിയന്തരനടപടികളെടുക്കണമെന്നും കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+