ആലപ്പുഴയില്‍ കുടിവെളള ക്ഷാമം രൂക്ഷമാകുന്നു
ആലപ്പുഴ : കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ കുടിവെളള ക്ഷാമം രൂക്ഷമാകുന്നു. ഭൂഗര്‍ഭജലം വറ്റിക്കൊണ്ടിരിക്കുന്നതാണ് കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ നില തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ പ്രശ്നം അതീവ ഗുരുതരമാകും.
ഭൂഗര്‍ഭ ജല നിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. പണ്ട് എട്ടു മുതല്‍ 10 മീറ്റര്‍ വരെ താഴ്ചയില്‍ നിന്നു കുഴല്‍ കിണര്‍ വഴി വെളളം കിട്ടുമായിരുന്നു. എന്നാല്‍ ഇന്ന് 30 മുതല്‍ 40 മീറ്റര്‍ വരെ കുഴിക്കേണ്ടി വരുന്നു കേരളാ ജല അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നു.
പമ്പയടക്കം മൂന്നു നദികളുടെ സാമീപ്യമുണ്ടെങ്കിലും അവയിലെ ജലം ഉപയോഗിച്ച് ഒരു കുടിവെളള പദ്ധതിയും ആവിഷ്ക്കരിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ലെന്ന് അധികാരികള്‍ തന്നെ സമ്മതിക്കുന്നു. 1935 ല്‍ നടപ്പാക്കിയ കുടിവെളള പദ്ധതിയാണ് ജില്ലയില്‍ ഇപ്പോഴുമുളളത്. ആലപ്പുഴ പഴയ തിരുവിതാകൂര്‍ രാജകുടുംബത്തിന്റെ കീഴിലുള്ളപ്പോള്‍ നടപ്പാക്കിയതാണ് ഈ പദ്ധതി.
സംസ്ഥാനത്തെ പ്രമുഖ വ്യാവസായിക പട്ടണമെന്ന സ്ഥാനം ആലപ്പുഴയ്ക്ക് നഷ്ടപ്പെട്ടെങ്കിലും, നഗരത്തിലെ ജനസംഖ്യ പഴയ 25,000ല്‍ നിന്ന് ഇന്ന് രണ്ടര ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. 1935 ല്‍ കുടിവെള്ളത്തിന് പ്രത്യേകകണക്ഷനുള്ള വീടുകളുടെ എണ്ണം 7,000 ല്‍ നിന്ന് 24,000 ആയി വര്‍ദ്ധിച്ചു. എന്നാല്‍ അതിനനുസരിച്ച് കുടിവെളള പദ്ധതിയില്‍ പോലും മാറ്റം വരുത്താന്‍ ഭരണാധികാരികള്‍ക്കായിട്ടില്ല.












Click it and Unblock the Notifications