ദലിതരുടെ കൂട്ട മതപരിവര്‍ത്തനം മാറ്റി
തിരുവനന്തപുരം : അംബേദ്കര്‍ ജയന്തിയില്‍ നടത്താനിരുന്ന ദലിതരുടെ ബുദ്ധമത പരിവര്‍ത്തനം മെയ് 26 ലേയ്ക്ക് മാറ്റി വച്ചു. അന്ന് ബുദ്ധ പൗര്‍ണമിയായതിനാലാണ് ചടങ്ങ് മാറ്റി വയ്ക്കുന്നതെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ. രാമന്‍ കുട്ടി അറിയിച്ചു.
2,500 ദലിതരാണ് കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുന്നത്. കൂട്ട മത പരിവര്‍ത്തനം വന്‍ വിജയമാക്കാനുളള ഒരുക്കങ്ങള്‍ നടക്കുന്നതായി രാമന്‍ കുട്ടി അറിയിച്ചു.
അംബേദ്കര്‍ ജയന്തിയായ ഏപ്രില്‍ 14നാണ് മത പരിവര്‍ത്തനം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. മത പരിവര്‍ത്തന ചടങ്ങ് മാറ്റി വച്ചെങ്കിലും ജയന്തി ആഘോഷങ്ങള്‍ ഗംഭീരമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications