അപേക്ഷിച്ചാലുടന്‍ അന്ധര്‍ക്ക് വൈദ്യുതി
കൊല്ലം : അന്ധരുളള വീടുകളില്‍ അപേക്ഷിച്ചയുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് മന്ത്രി. കൊല്ലത്ത് അന്ധ വിദ്യാര്‍ത്ഥികളുടെ കായികമേള ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി കടവൂര്‍ ശിവദാസന്‍ ഈ വാഗ്ദാനം നല്‍കിയത്.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം വൈദ്യുതി ബോര്‍ഡിനു നല്‍കിയിട്ടുണ്ട്. അന്ധരുടെ അപേക്ഷയിന്‍മേല്‍ ഒരു താമസവും ഇനിയുണ്ടാകില്ല. അപേക്ഷിച്ചയുടന്‍ കണക്ഷന്‍ ലഭ്യമാകും.
കണക്ഷന്‍ നല്‍കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ കാലതാമസമുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.












Click it and Unblock the Notifications