മാറാട്: മുഖ്യമന്ത്രി വീടുകള്‍ നല്കി
കോഴിക്കോട്: മാറാട് വര്‍ഗ്ഗീയകലാപത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് പുതുതായി പണിതുനല്കിയ വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി എ.കെ. ആന്റണി നിര്‍വഹിച്ചു. ഏപ്രില്‍ ഏഴ് ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ എല്ലാ രാഷ്ട്രീയകക്ഷിപ്രതിനിധികളും പങ്കെടുത്തു.
മാറാട് 30 വീടുകള്‍ കലാപത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. ഇതില്‍ ഒമ്പത്വീടുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. ഈ വീടുകളുടെ താക്കോല്‍ദാനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
മാറാട് അരയസമാജത്തിന്റെയും മഹല്ല് കമ്മിറ്റിയുടെയും ഭാരവാഹികളെ പൊന്നാടയും ബഹിമതിയും നല്കി ആദരിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്തലും പ്രതിഷേധപ്രകടനവും നടക്കുമെന്ന രഹസ്യറിപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ കനത്തപൊലീസ് കാവല്‍ ഉണ്ടായിരുന്നു.
ചടങ്ങില്‍ കൊടിയേരി ബാലകൃഷ്ണന്‍, സി.കെ. പത്മനാഭന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications