Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന് അച്ചടക്കം ലംഘിക്കാമോ : വയലാര്‍ രവി

തിരുവനന്തപുരം : അച്ചടക്ക ലംഘനത്തിന് ആദ്യം സ്വന്തം അച്ഛനെതിരെ നടപടിയെടുക്കാന്‍ കെ. മുരളീധരന്‍ തയ്യാറാകണമെന്ന് വയലാര്‍ രവി. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഈ നൂറ്റാണ്ടിലെ ആദ്യ തമാശയാണെന്നും അദ്ദേഹം കളിയാക്കി.

കെ. കരുണാകരനെ വിമര്‍ശിച്ചതിന് തനിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കുമെന്ന കെ. മുരളീധരന്റെ പ്രസ്താവനയോട് ഏപ്രില്‍ ഏഴ് ഞായറാഴ്ച പ്രതികരിക്കുകയായിരുന്നു വയലാര്‍ രവി. കോണ്‍ഗ്രസ് പ്രസിഡന്റിന് നല്‍കുന്ന പരാതിയില്‍ കെ. കരുണാകരന്റെ പേരു കൂടി എഴുതിച്ചേര്‍ക്കാന്‍ മുരളി തയ്യാറാകണം. അങ്ങനെ കെപിസിസി പ്രസിഡന്റിന്റെ നിഷ്പക്ഷത തെളിയിക്കാന്‍ കെ. മുരളീധരന്‍ തയ്യാറാകണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു.

അതിനിടെ അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ വീണ്ടും ആവര്‍ത്തിച്ചു. കേഡര്‍ പാര്‍ട്ടികളിലില്ലാത്ത സ്വാതന്ത്യ്രം കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്നുണ്ട്. പാര്‍ട്ടി നയത്തെ വിമര്‍ശിക്കാനുളള സ്വാതന്ത്യ്രം എല്ലാ പ്രവര്‍ത്തകനുമുണ്ട്. പക്ഷേ, അതെല്ലാം പാര്‍ട്ടി ഫോറത്തില്‍ പറയണം. പൊതു വേദിയില്‍ പാര്‍ട്ടി നയത്തെ വിമര്‍ശിക്കാന്‍ ആരെയും അനുവദിക്കില്ല.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ കരുണാകരനും ആന്റണിയ്ക്കും എതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. അവര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+