ഗള്‍ഫ് എയര്‍ ചരക്ക് സര്‍ചാര്‍ജ് പിന്‍വലിച്ചു
മക്ക: ഇന്ത്യയിലേക്ക് ചരക്ക് കടത്തുന്നതിന് ഗള്‍ഫ് എയര്‍ ഏര്‍പ്പെടുത്തിയിരുന്ന വാര്‍ റിസ്ക് സര്‍ചാര്‍ജ് പിന്‍വലിച്ചു. ചരക്ക് കടത്തിന് കൂലിക്ക് പുറമെ ഒരു കിലോഗ്രാമിന് അഞ്ച് രൂപയാണ് ചുമത്തിയിരുന്നത്.
സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കപ്പലിലും വിമാനത്തിലും യാത്ര ചെയ്യുന്നവര്‍ക്കും ചരക്ക് കടത്തിനും സര്‍ചാര്‍ജ് ഈടാക്കിതുടങ്ങിയത്. ഇന്ത്യയിലേക്ക് ചരക്ക് കടത്തുന്നതിന് സര്‍ചാര്‍ജ് പിന്‍വലിക്കുന്ന ആദ്യത്തെ വിദേശ വിമാന കമ്പനിയാണ് ഗള്‍ഫ് എയര്‍.
യുദ്ധം കഴിഞ്ഞിട്ടും വാര്‍ റിസ്ക് സര്‍ചാര്‍ജ് ഈടാക്കുന്നത് വിവിധ വിമാന കമ്പനികള്‍ തുടരുകയാണ്. യാത്രക്കാര്‍ ടിക്കറ്റ് തുക കൂടാതെ 500 രൂപ സര്‍ചാര്‍ജായി നല്‍കണം.












Click it and Unblock the Notifications