കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് നെറ്റ് ടെലഫോണ്‍ രംഗത്തേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഡാറ്റാലൈന്‍ നെറ്റ് ടെലഫോണ്‍ സംവിധാന രംഗത്തേക്ക്. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്റര്‍നെറ്റ് വഴി ടെലഫോണ്‍ ചെയ്യുന്നത് നിയമവിധേയമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

വീടുകളില്‍ കേബിള്‍ കണക്ഷന്‍ നല്‍കുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനമാണ് ഈ സൗകര്യം നല്‍കുന്നത്.

കൊച്ചി മനോരമ ജംഗ്ഷനിലെ ഏഷ്യാനെറ്റ് സൈബര്‍മാളിലും തിരുവനന്തപുരം പാങ്ങോട് ഏഷ്യാനെറ്റ് ഏരിയാ ഓഫീസിലും നെറ്റ് ടെലഫോണ്‍ സംവിധാനത്തിന്റെ സൗജന്യമായ ഡമോണ്‍സ്ടേഷന്‍ ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുടങ്ങി. ഇത് ഒരാഴ്ച നീണ്ടുനില്‍ക്കും.

വോയിസ് സര്‍വീസ് രംഗത്തേക്ക് കമ്പനി കടന്നതോടെയാണ് നെറ്റ് ടെലഫോണ്‍ സംവിധാനത്തിന്റെ പ്രയോജനങ്ങള്‍ ഉപഭോക്കാക്കള്‍ക്ക് എത്തിക്കാനാവുന്നത്. വോയിസ് സിലുകള്‍ പ്രൊസസ് ചെയ്യുന്നതിന് ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ അനുമതിയുണ്ട്.

ഒരു കമ്പ്യൂട്ടറില്‍ നിന്ന് എവിടെയുമുള്ള കമ്പ്യൂട്ടറിലേക്കോ ഇന്ത്യയിലെ കമ്പ്യൂട്ടറില്‍ നിന്ന് വിദേശത്തെ ടെലഫോണിലേക്കോ വിളിക്കുന്നതിനാണ് ഇപ്പോള്‍ അനുമതിയുള്ളത്. ഇന്റര്‍നെറ്റ് വഴി യുഎസിലേക്ക് വിളിക്കുന്നതിന് മിനിട്ടിന് രണ്ട് രൂപ മാത്രമാണ് ചെലവ്. ഇത് സാധാരണ ടെലഫോണ്‍ നിരക്കിനേക്കാള്‍ വളരെ കുറവാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X