ദില്ലിയില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു
ദില്ലി: ദില്ലിയില്‍ ഏഴായിരത്തോളം വരുന്ന ഡീസല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചതു മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു.
ഡീസല്‍ ബസുകള്‍ റോഡിലിറങ്ങാത്തതു മൂലം ദില്ലിയിലെ യാത്രക്കാര്‍ ഏറെ വിഷമത അനുഭവിക്കുകയാണ്. രണ്ട് ദിവസം സ്കൂളുകള്‍ അടച്ചിട്ട് ആയിരത്തോളം സ്കൂള്‍ ബസുകള്‍ കൂടി യാത്രക്കാരുടെ ആവശ്യത്തിനായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ അതൊന്നും പര്യാപ്തമല്ല.
പിഴയീടാക്കാതെ ഡീസല്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ദില്ലി സര്‍ക്കാര്‍.
സര്‍വീസ് നടത്തുന്ന ഡീസല്‍ ബസുകള്‍ക്ക് 500 രൂപ പ്രതിദിനം പിഴയീടാക്കാന്‍ വെള്ളിയാഴ്ച സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ദില്ലി നഗരത്തിലെ വായു മലിനീകരണം തടയാന്‍ സി എന്‍ ജി ഇന്ധനമായി ഉപയോഗിക്കുന്ന ബസുകള്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂവെന്ന് നേരത്തെ സുപ്രിം കോടതി ഉത്തരവുണ്ടായിരുന്നു. ഉത്തരവ് പ്രകാരം ഇനിയും സി എന്‍ ജി ഇന്ധനമായി ഉപയോഗിക്കാതെ ഡീസല്‍ എഞ്ചിനുകള്‍ തന്നെ ഉപയോഗിക്കുന്ന ബസുകള്‍ക്ക് പിഴ ചുമത്താനാണ് കോടതിയുടെ ഉത്തരവ്.












Click it and Unblock the Notifications