Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂന്തന്‍കുളത്ത് പക്ഷികളെത്തി

നാഗര്‍കോവില്‍: തിരുനല്‍വേലി ജില്ലയിലെ കൂന്തന്‍കുളം എന്ന സ്ഥലത്ത് ദേശാടനപക്ഷികളെത്തി. പെയിന്റഡ് സ്റാര്‍ക്ക്, ഫ്ലെമിഗൊ, ഹെറോണ്‍. ബര്‍ബിള്‍ ഹെറോണ്‍ തുടങ്ങിയ പക്ഷികളാണ് എത്തിയത്. സാധാരണ ഈ പക്ഷികള്‍ മേയ് അവസാനം വരെയോ ജൂണ്‍ ആദ്യം വരെയോ ഇവിടെ തങ്ങും. ഈ പക്ഷികള്‍ കൂടുകൂട്ടി മുട്ടയിട്ട് വിരിയിയ്ക്കുന്നതും ഇവിടെയാണ്.

കഴിഞ്ഞ വര്‍ഷം പക്ഷികള്‍ വന്നെങ്കിലും ഒറ്റദിവസം തങ്ങി മടങ്ങി. കൂന്തന്‍കുളത്തെ കുളത്തില്‍ വെള്ളമില്ലാതിരുന്നതാണിതിന് കാരണം. എന്നാല്‍ ഇക്കുറി ഈ പ്രശ്നം ഒഴിവാക്കി. ജില്ലാ ഭരണകൂടം ഇതിന് പരിഹാരം കണ്ടെത്തി. അടുത്തുള്ള മണിമുത്താര്‍ അണക്കെട്ടില്‍ നിന്ന് ഈ കുളത്തിലേയ്ക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ഇതുകൊണ്ട് പക്ഷികള്‍ പതിവുപോലെ ഇവിടെ തങ്ങുമെന്നാണ് കരുതുന്നത്.

Cormorantസൈബീരിയ, ആസ്ത്രേലിയ, ജര്‍മ്മനി, സ്വറ്റ്സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവ എത്തുന്നത്.തിരുനല്‍വേലി ജില്ലയിലെ വള്ളിയൂര്‍ എന്ന സ്ഥലത്തു നിന്ന് 35 കിലോമീറ്റര്‍ ഉള്ളിലാണ് കൂന്തന്‍കുളം എന്ന ഗ്രാമം. ഇതിനടുത്താണ് കൂടന്‍കുളം എന്ന പ്രദേശത്താണ് റഷ്യയുമായി സഹകരിച്ച് ഇന്ത്യ വലിയ ആണവ നിലയം പണിയാനുദ്ദേശിയ്ക്കുന്നത്.

കൂന്തന്‍കുളം ഗ്രാമത്തിലെ ആളുകള്‍ കഴിഞ്ഞ പല പതിറ്റാണ്ടുകളായി ഈ പക്ഷിയുടെ വരവിനെ ഏതിരേല്ക്കുകയാണ്. ഇന്ന് ഇത് ആ ഗ്രാമവാസികളുടെ സംസ്കാരത്തിന്റെ കൂടി ഭാഗമായിരിയ്ക്കുകയാണ്. ഗ്രാമവാസികള്‍ ഒരാള്‍ പോലും പക്ഷികളെ ശല്യപ്പെടുത്താറില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രാമവാസി ഒരു പക്ഷിയെ കൊന്നു. മാംസത്തിനു വേണ്ടി ആയിരുന്നു അത്. പക്ഷിസ്നേഹികളായ ഗ്രാമവാസികള്‍ അയാള്‍ക്ക് ശിക്ഷ വിധിച്ചു. തല മുണ്ഡനം ചെയ്ത് ചത്ത പക്ഷിയുടെ ശരീരം കഴുത്തില്‍ കെട്ടി തൂക്കി ഗ്രാമം മുഴുവന്‍ നടക്കുകയായിരുന്നു അത്. പിന്നെ ഒരിയ്ക്കലും ആരും പക്ഷികളെ ശല്യപ്പെടുത്തിയിട്ടില്ല.

Flamingoകൂട്ടത്തോടെ പക്ഷികള്‍ ഗ്രാമത്തില്‍ എത്തുന്നത് ഗ്രാമവാസികള്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നുണ്ട്. പക്ഷേ ജീവകാരുണ്യവും പരിസ്ഥിതിയോടുള്ള ഗ്രാമീണ ജനതയുടെ സ്നേഹവും കാരണം അത് അവര്‍ സഹിയ്ക്കുന്നു. പക്ഷികളുടെ കാഷ്ടം ഗ്രാമത്തിലെങ്ങും കാണാം. ഒപ്പം പക്ഷികളുടെ ആഹാരത്തിന്റെ അവശിഷ്ടങ്ങളും എങ്ങും ചിതറികിടക്കുകയാണ്.

കൂന്തന്‍ എന്നാല്‍ പക്ഷി എന്നും തമിഴില്‍ അര്‍ത്ഥമുണ്ട്. അങ്ങനെയാവാം ഈ സ്ഥലത്തിന് കൂന്തന്‍ കുളമെന്ന് പേരു കുട്ടിയത്.

ഗ്രാമത്തിന് കൂടുതല്‍ പച്ചപ്പ് നല്‍കാനായി തമിഴ്നാട് വനംവകുപ്പ് 1200 ഫലവൃക്ഷങ്ങള്‍കൂടി ഇവിടെ വച്ചുപിടിപ്പിച്ചിരിയ്ക്കുകയാണ്. തടാകത്തിനു ചുററുമായി നേരത്തേ തന്നെ കുറെ മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിനു പുറമേയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+