Get Updates
Get notified of breaking news, exclusive insights, and must-see stories!

സബര്‍മതി: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

അഹമ്മദാബാദ്: സബര്‍മതി ആശ്രമത്തില്‍ സമാധാനയോഗത്തില്‍ സംസാരിക്കാനെത്തിയ മേധാപട്കറെ ജനക്കൂട്ടം ആക്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു.

മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ഒരു പൊലീസ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

ജുഡീഷ്യല്‍ അന്വേഷണത്തിന് ആരെ നിയോഗിക്കണമെന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അശോക് ഭട്ട് അറിയിച്ചു.

സബര്‍മതി ആശ്രമത്തിലെ സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 12 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റത്. ചിലരുടെ നില ഗുരുതമാണ്. മേധാപട്കറെ ബിജെപി യുവജനവിഭാഗം പ്രവര്‍ത്തകര്‍ അക്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തിയ പൊലീസ് മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+