വാജ് പേയിയ്ക്ക് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി വാജ് പേയിയ്ക്ക് സുപ്രീം കോടതി നോട്ടീസ്.
ലക്നൗ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള വാജ്പേയിയുടെ തെരഞ്ഞെടുപ്പു വിജയത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണ് സുപ്രിംകോടതി വാജ്പേയിക്കു നോട്ടീസയച്ചത്. ആറാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ വാജ്പേയിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നാമനിര്‍ദ്ദേശ പട്ടിക തള്ളപ്പെട്ട ഹരികൃഷന്‍ലാലാണ് ഹര്‍ജി നല്‍കിയത്. തന്റെ പത്രിക തള്ളിയത് തെറ്റായ നടപടിയാണെന്നാണ് ഹരികൃഷ്ണന്‍ ലാലിന്റെ നിലപാട്. ചീഫ് ജസ്റീസ് എസ്.പി. ബറൂച്ച, ജസ്റീസ് ശിവാരാജ് പാട്ടില്‍. ജസ്റിസ് ഡി.എം. ധര്‍മ്മാധികാരി എന്നിവരടങ്ങിയ ബഞ്ചാണ് വാജ്പേയിക്കു നോട്ടീസയച്ചത്.
അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ലാലിന്റെ പെറ്റീഷന്‍ തള്ളിയിരുന്നു.












Click it and Unblock the Notifications