ആറന്മുള്ള വളംകളി: കേന്ദ്രം അഞ്ച് ലക്ഷം നല്‍കി
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ നടത്തിപ്പിനായി കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അഞ്ച് ലക്ഷം രൂപ നല്‍കി. വള്ളംകളി നടത്തുന്ന പള്ളിയോട സേവ സംഘത്തിനാണ് പണം അനുവദിച്ചുകിട്ടിയത്.
1998ല്‍ ധനകാര്യമന്ത്രി യശ്വന്ത്സിന്‍ഹ ഇതുസംബന്ധിച്ച് വാഗ്ദാനം നടത്തിയിരുന്നു. 1999ലെ ഉത്രട്ടാതി വള്ളം കളിയ്ക്ക് നല്‍കേണ്ടിയിരുന്ന സഹായമാണ് ഇപ്പോള്‍ ലഭിച്ചത്. 2000ലും 2001ലും അനുവദിച്ചുകിട്ടേണ്ടിയിരുന്ന തുക ഉടന്‍ ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി പള്ളിയോട സേവ സംഘം പ്രസിഡന്റ് കെ. വി. സാമ്പദേവന്‍ അറിയിച്ചു.
വള്ളംകളിയ്ക്കുള്ള സഹായം അനുവദിച്ചുകിട്ടുന്നതിന് രമേഷ് ചെന്നിത്തല എം പിയും മാലേത്തു സരളാദേവി എംഎല്‍എയും ബിജെപി ജില്ലാ പ്രസിഡന്റ് വി. എന്‍. ഉണ്ണിയും ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് സാമ്പദേവന്‍ പറഞ്ഞു.
ആറന്മുളയിലെ സത്രക്കടവില്‍ പവിലിയന്‍ നിര്‍മിക്കണമെന്ന നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പുതിയ തിരുവോണത്തോണിയുടെ നിര്‍മാണജോലി പുരോഗമിച്ചുവരികയാണെന്ന് സാമ്പദേവന്‍ അറിയിച്ചു.












Click it and Unblock the Notifications