കോവളത്ത് വിദേശികളുടെ സ്വദേശി വിവാഹം
തിരുവനന്തപുരം : കോവളത്ത് ക്ഷേത്രാചാരങ്ങളനുസരിച്ച് വിദേശികള്‍ വിവാഹിതരായപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകമായി. അയര്‍ലണ്ടുകാരന്‍ സ്റീഫനും അമേരിക്കക്കാരി റെബേക്കയുമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ അമ്പലത്തില്‍ വച്ച് താലി കെട്ടിയത്.
തിരുവല്ലത്തെ പനത്തുറ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വധുവായ റെബേക്കയെ ആനപ്പുറത്താണ് ക്ഷേത്രത്തിലേയ്ക്ക് കൊണ്ടു വന്നത്. തന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും മാലയും മോതിരവും കൈമാറി. വിവാഹ ശേഷം കേരളീയ സദ്യയും ഒരുക്കിയിരുന്നു. അപൂര്‍വമായ വിവാഹം നേരില്‍ കാണാന്‍ വന്‍ജനക്കൂട്ടം തടിച്ചു കൂടി.
രണ്ടു മണിക്കൂര്‍ നീണ്ട ചടങ്ങിനു ശേഷം വധൂവരന്‍മാര്‍ ആനപ്പുറത്തു തന്നെ ഹോട്ടലിലേയ്ക്കു പോയി. സ്കോട്ട് ലണ്ടിനെ ഒരു പരസ്യ ഏജന്‍സിയിലെ കലാസംവിധായകനാണ് സ്റീഫന്‍. റെബേക്ക ഒരു ഫ്രീ ലാന്‍സ് ഫോട്ടോഗ്രാഫറും. രണ്ടാഴ്ച മുമ്പ് തിരുവല്ലത്തു വന്ന ഇവര്‍ ഇവിടെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. കേരളീയ ശൈലിയിലുളള വിവാഹങ്ങള്‍ കണ്ടതിനു ശേഷമാണ് തങ്ങള്‍ക്കും ഇങ്ങനെ വിവാഹിതരാകണമെന്ന ആശയം കിട്ടിയതെന്ന് അവര്‍ പറഞ്ഞു. നവദമ്പതികള്‍ ശനിയാഴ്ച മടങ്ങും.












Click it and Unblock the Notifications