അനാവശ്യ പണിമുടക്ക് നടത്തിയാല്‍ നടപടി
തിരുവനന്തപുരം: കേരളത്തില്‍ അനാവശ്യമായ പണിമുടക്ക് നടത്തുന്ന ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് സഞ്ജയ് റെഡ്ഢി പറഞ്ഞു.
ഏപ്രില്‍ എട്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ് റെഡ്ഢി. സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടനകള്‍ സമരം നടത്താതെ അനുനയചര്‍ച്ചയിലൂടെ പ്രശ്നം തീര്‍ക്കേണ്ടതായിരുന്നുവെന്ന് സഞ്ജയ് റെഡ്ഢി പറഞ്ഞു.
പത്മജ വേണുഗോപാലിനെ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റാക്കിയതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് പഠിക്കാന്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബുവിനെ നിയോഗിച്ചിട്ടുണ്ട്. ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കും. പത്മജ കേന്ദ്രവര്‍ക്കിഗ് കമ്മിറ്റിയില്‍ അംഗമല്ലെന്നും ക്ഷണിതാവ് മാത്രമാണെന്നും റെഡ്ഢി വ്യക്തമാക്കി.
സിഐടിയു, എഐടിയുസി പോലുള്ള സംഘടനകള്‍ അനാവശ്യമായി നടത്തുന്ന സമരങ്ങളെ പിന്തുണക്കില്ലെന്ന് റെഡ്ഢി പറഞ്ഞു.












Click it and Unblock the Notifications