കടലുണ്ടി: നടപടിയുണ്ടാവുമെന്ന് മന്ത്രി
കോഴിക്കോട്: കടലുണ്ടി തീവണ്ടി ദുരന്തത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമായിട്ടുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ അറിയിച്ചു.
കടലുണ്ടി ദുരന്തത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചുവരികയാണ്. മാര്‍ച്ച് എട്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
ഏതെങ്കിലും റെയില്‍ പാലങ്ങള്‍ അപകടാവസ്ഥയിലാണെങ്കില്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications