Get Updates
Get notified of breaking news, exclusive insights, and must-see stories!

റവന്യു വകുപ്പില്‍ 491 തസ്തികകള്‍ കൂടി നിര്‍ത്തലാക്കുന്നു

തിരുവനന്തപുരം: റവന്യു വകുപ്പില്‍ 491 തസ്തികകള്‍ കൂടി നിര്‍ത്തലാക്കാന്‍ തീരുമാനമായി. കഴിഞ്ഞ മാസം 445 തസ്തികകള്‍ നിര്‍ത്തലാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇത്രയും തസ്തികകളാണ് നിര്‍ത്തലാക്കുന്നത്: ഡെപ്യൂട്ടി കളക്ടര്‍-14, തഹസില്‍ദാര്‍-21, ഡെപ്യൂട്ടി തഹസില്‍ദാര്‍-20, റവന്യു ഇന്‍സ്പെക്ടര്‍-58, ക്ലാര്‍ക്ക്-125, ടൈപ്പിസ്റ്-23, ടൈപ്പിസ്റ് ക്ലാര്‍ക്ക്-13, ചെയിന്‍മാന്‍-80, സര്‍വെയര്‍-41, ഡ്രാഫ്റ്റ്സമാന്‍-23, പ്യൂണ്‍-36, വില്ലേജ്മാന്‍-33, സ്വീപ്പര്‍-ഏഴ്.

491 തസ്തികകള്‍ കൂടി നിര്‍ത്തലാക്കുന്നതോടെ എല്‍ ഡി ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകളിലുള്ള എണ്ണൂറോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. പലരെയും സ്ഥാനങ്ങളില്‍ നിന്ന് തരംതാഴ്ത്തുകയും ചെയ്യും.

വിവിധ വകുപ്പുകളിലെ അധിക ജീവനക്കാരെ കണ്ടെത്തി പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി പി ആന്‍ഡ് എ എര്‍ ഡി സെക്രട്ടറി സി. സിന്തിലും ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി വി. എന്‍. സിന്തിലും റവന്യു നകുപ്പ് മേധാവികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.

തസ്തിക നിര്‍ത്തലാക്കുന്നതോടെ പിരിച്ചുവിടപ്പെടുന്നവരുടെ പേരുകള്‍ പി എസ് സി ഓഫീസുകളില്‍ വീണ്ടും രജിസ്റര്‍ ചെയ്യുകയും പുതിയ ഒഴിവുകള്‍ വരുമ്പോള്‍ പുനര്‍നിയമനം നടത്തുകയും ചെയ്യുകയാണ് മുന്‍കാലങ്ങളിലെ പതിവ്. എന്നാല്‍ മൂന്നു വര്‍ഷത്തേക്ക് പുതിയ നിയമനം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഇപ്പോള്‍ പിരിച്ചുവിടപ്പെടുന്നവരെ പ്രതികൂലമായി ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+