ഡോക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം
കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും സ്ഥലം മാറ്റുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അഴിമതി നടത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ എട്ട് തിങ്കളാഴ്ച എറണാകുളം സര്‍ക്കാര്‍ ആശുപത്രിയുടെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശങ്കരന്‍. ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications