സുധീരന് വീണ്ടും മുരളിയ്ക്കെതിരെ
തൃശൂര്‍ : മദ്യലോബിയെ സഹായിക്കാനാണ് കെപിസിസി പ്രസിഡന്റ് തനിക്കെതിരെ അച്ചടക്ക ലംഘന ഭീഷണി മുഴക്കുന്നതെന്ന് സുധീരന്. സോണിയാ ഗാന്ധിയെ വിമര്‍ശിക്കുന്നതില്‍ തെറ്റു കാണാത്തവരാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സര്‍ക്കാരിന്റെ വഴിവിട്ട പോക്കിനെതിരെ വരും നാളുകളിലും ആരും ശബ്ദമുയര്ത്താതിരിക്കാനുളള തന്ത്രമാണ് ഈ ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് സുധീരന് കോണ്‍ഗ്രസ് നേതൃത്വത്തിനും സര്‍ക്കാരിനും എതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തിയത്.
താനും എ. കെ. ആന്റണിയുമായുളള വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലല്ല കത്തെഴുതിയത്. സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിക്കുന്ന ഒരു പ്രശ്നത്തിന്റെ പേരിലാണ്. അതുകൊണ്ടാണ് അത് ജനങ്ങളും വായിക്കണമെന്നു താന്‍ കരുതിയത്. അതിനാല്‍ കത്ത് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ തെറ്റില്ലെന്നു സുധീരന് പറഞ്ഞു.