Get Updates
Get notified of breaking news, exclusive insights, and must-see stories!

സമഗ്ര നദീജല നിയമം കൊണ്ടുവരും : ജേക്കബ്

കൊച്ചി : നദീജലം വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം കൊണ്ടു വരും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് നദീജലം ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല.

പ്രകൃതി വിഭവങ്ങള്‍ വ്യാവസായികമായി ദുര്‍വിനിയോഗിക്കുന്നത് തടയുകയാണ് ബില്ലിന്റെ ലക്ഷ്യം. ബി. ഒ. ടി വ്യവസ്ഥയില്‍ വ്യാവസായങ്ങള്‍ക്കാവശ്യമായ ജലമെത്തിക്കാന്‍ ഒരു പദ്ധതി തയ്യാറായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ആഗോള ടെന്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതില്‍ തീരുമാനമെടുക്കുമെന്നും ജേക്കബ് പറഞ്ഞു. ഗാര്‍ഹിതേര ആവശ്യങ്ങള്‍ക്കാണ് ഈ പദ്ധതി ഉപയോഗിക്കുന്നത്.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് മഴവെളളം ഉപയുക്തമാക്കുന്നതിന് ഒരു പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ഇത് പരീക്ഷിക്കും. അനുകൂലമെന്നു കണ്ടാല്‍ സംസ്ഥാനമാകെ ഇത് വ്യാപകമാക്കും. എറണാകുളം ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ ജല പദ്ധതികളുടെ വിവരങ്ങളും മന്ത്രി വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+