മോഡി മുഖ്യമന്ത്രിയായി തുടരും: ജനകൃഷ്ണമൂര്‍ത്തി
കൊല്‍ക്കത്ത: നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അക്രമം നേരിടുന്നതിലും സമാധാനനില തിരിച്ചുകൊണ്ടിവരുന്നതിലും മോഡി എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്ന് ഏപ്രില്‍ ഒമ്പത് ചൊവാഴ്ച ജന കൃഷ്ണമൂര്‍ത്തി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികളെ കൂടാതെ എന്‍ഡിയിലെ സഖ്യകക്ഷികളായ സമതാ പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മോഡി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കമാണ് നടത്തുന്നതെന്ന് കൃഷ്ണമൂര്‍ത്തി ആരോപിച്ചു.
ഉത്തര്‍ പ്രദേശില്‍ ബിഎസ്പിയെ പിന്തുണക്കണമെന്ന നിര്‍ദേശം ബിജെപിയ്ക്കകത്ത് ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷത്തിരിക്കാനാണ് ബിജെപി പാര്‍ലമെന്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. മറ്റെന്തെങ്കിലും നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടി വരികയാണെങ്കില്‍ പാര്‍ലമെന്റ് ബോര്‍ഡ് അതേ കുറിച്ച് തീരുമാനമെടുക്കും.












Click it and Unblock the Notifications