സൂപ്പര്‍ ലോട്ടോ : നറുക്കെടുപ്പ് കഴിഞ്ഞു
ഗാംഗ്ടോക്ക് : ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞു. രണ്ട് കോടിയുടെ ഒന്നാം സ്ഥാനത്തിന് പക്ഷേ, അവകാശികളുണ്ടായില്ല. മാര്‍ച്ച് 29നായിരുന്നു ആദ്യ നറുക്കെടുപ്പ്.
39, 43, 22, 21, 29, 14 എന്ന നമ്പറിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. അഞ്ചാം ഘട്ടത്തില്‍ വിജയിച്ച 30 പേര്‍ക്ക് 91,042 രൂപ വീതം ലഭിച്ചു. നാലാം ഘട്ടത്തില്‍ വിജയിച്ച 2,555 പേര്‍ക്ക് 555 രൂപ വീതവും മൂന്നാം ഘട്ടത്തില്‍ ജയിച്ചവര്‍ക്ക് 50 രൂപ വീതവും ലഭിച്ചു. ഒന്നാം നറുക്കെടുപ്പില്‍ ജാക്ക്പോട്ട് ആര്‍ക്കും ലഭിക്കാത്തതിനാല്‍ ആ തുക രണ്ടാം നറുക്കെടുപ്പിലേയ്ക്ക് മാറ്റണമെന്നാണ് നിയമം. അതനുസരിച്ച് രണ്ടാം നറുക്കെടുപ്പിലെ ജാക്ക്പോട്ട് തുക നാലു കോടി രൂപയാണ്. ഏപ്രില്‍ അഞ്ചിന് നടന്ന രണ്ടാം നറുക്കെടുപ്പിലും ജാക്ക്പോട്ട് ആര്‍ക്കും ലഭിച്ചില്ല.
ഏപ്രില്‍
11ന്
നടക്കുന്ന
അടുത്ത
ജാക്ക്പോട്ടിന്റെ
സമ്മാനത്തുക
അഞ്ചു
കോടിയാണ്.