ആലുവ കൂട്ടക്കൊല : അന്വേഷണം സിബിഐയ്ക്ക്
കൊച്ചി : കേരളത്തെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
കൊല്ലപ്പെട്ട ബേബിയുടെ അച്ഛന്‍ എം. പി. ജോസഫും സഹോദരന്‍ രാജന്‍ ജോസഫും ചേര്‍ന്നു നല്‍കിയ റിട്ട് പെറ്റിഷന്‍ അനുവദിച്ചു കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതി പരിഗണിക്കവെ, കേസ് ഡയറി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐ എസ്. പി. വെങ്കിട്ടരാമനോട് ആവശ്യപ്പെട്ടിരുന്നു. കേസിലെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിച്ചിട്ടില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണച്ചുമതല ഏറ്റെടുക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.
2001 ജനവരി ആറിനാണ് കേസിനാസ്പദമായ കൂട്ടക്കൊല നടന്നത്. സിനിമയ്ക്കു പോയി മടങ്ങി വന്ന ബേബി, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരെ വീട്ടിനുളളില്‍ വച്ച് കൊലചെയ്യുകയായിരുന്നു. ബേബിയുടെ അമ്മയെയും സഹോദരിയെയും അതിനു മുമ്പു തന്നെ കൊന്നു.












Click it and Unblock the Notifications