കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസൂത്രണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആസൂത്രണ ബോര്‍ഡില്‍ ജീവനക്കാര്‍ ഏറിയതുമൂലം എഴുപതോളം ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നു. ജീവനക്കാര്‍ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ആണ് ജീവനക്കാരുടെ ഭാവി അവതാളത്തിലാക്കിയത്.

ജനകീയാസൂത്രണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ജോലികള്‍ ചെയ്യാനായി 1997 മുതല്‍ നിയമിതരായവരാണ് ഇങ്ങനെ പ്രതിസന്ധിയിലായത്. അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു.

ജീവനക്കാര്‍ ഡെപ്യൂട്ടേഷനില്‍ പോയതിനെ തുടര്‍ന്ന് പിഎസ്സി വഴി നിയമനം ലഭിച്ച ജീവനക്കാരാണ് ഇവര്‍. കല്ലറ ജലസേചന പദ്ധതി, യൂറോപ്യന്‍ എകണോമിക് പദ്ധതി പ്രകാരമുള്ള ജലസേചന-കുടിവെള്ള പദ്ധതി എന്നിവയില്‍ ജോലി ചെയ്യുന്നതിനാണ് ജീവനക്കാരാണ് ഡെപ്യൂട്ടേഷനില്‍ പോയത്. ഡെപ്യൂട്ടേഷനില്‍ പോയവരെല്ലാം തിരിച്ചുവന്നുകഴിഞ്ഞു. ഇപ്പോള്‍ ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്. ഇനി ഡെപ്യൂട്ടേഷന്‍ അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

പുതിയ ഒഴിവുണ്ടാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ എഴുപതോളം ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടാലും പുതിയ നിയമനം ലഭിക്കാന്‍ സാധ്യതയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X