ഏഴിമല അക്കാദമി മികച്ച സ്ഥാപനമാവും
കര്‍വാര്‍: നാവിക പരിശീലനത്തിനുള്ള രാജ്യത്തെ മികച്ച സ്ഥാപമായിരിക്കും ഏഴിമല നാവിക അക്കാദമിയെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഇന്ത്യയ്ക്ക് മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും നാവിക പരിശീലനത്തിനുള്ള വേദിയായി ഏഴിമല നാവിക അക്കാദമി ഉപയോഗിക്കാവുന്നതാണ്. ഒരു സമയത്ത് അഞ്ഞൂറ് പേര്‍ക്കാണ് വിദഗ്ദ പരിശീലനം നല്‍കുകയെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു.
അക്കാദമി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും. പ്രതിരോധ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ പണത്തിന്റെ ദൗര്‍ലഭ്യമില്ല.
ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുയര്‍ത്തിയ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പ്രസ്താവന ബാലിശമാണെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു.
റഷ്യന്‍ വിമാനങ്ങള്‍ക്ക് ആവശ്യമായ സ്പേര്‍ പാര്‍ട്സുകള്‍ വാങ്ങാനുള്ള ശ്രമത്തിലാണ്. തെഹല്‍ക അധ്യായത്തിനു ശേഷം പ്രതിരോധ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പിന്നോട്ടടിയുണ്ടായിട്ടുണ്ടെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications