Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കയറ്റിറക്ക് നിയമം വരുന്നു

തിരുവനന്തപുരം : ചുമട്ടു തൊഴിലാളികളുടെ അട്ടിമറി നിയന്ത്രിക്കാന്‍ നിയമം വരുന്നു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് അന്തിമ രൂപമാകുമെന്ന് അറിയുന്നു. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ ഓര്‍ഡിനന്‍സില്‍ ഉണ്ടാകും.

കയറ്റിറക്ക് തര്‍ക്കങ്ങളില്‍ പൊലീസ് നിര്‍ബന്ധമായും ഇടപെടണമെന്ന് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടില്ലെന്നായിരുന്നു ഇതുവരെയുളള നയം. അത്തരം തര്‍ക്കങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് ശിപാര്‍ശ ചെയ്യുന്നു. വീട്ടുപകരണങ്ങളും മറ്റും കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ചുമട്ടു തൊഴിലാളിയുടെ അവകാശമാക്കണോ എന്നതും പുതിയ ഓര്‍ഡിനന്‍സ് നിര്‍വചിക്കും.

കയറ്റിറക്ക് നിയന്ത്രണ ഓര്‍ഡിനന്‍സ് എന്നു പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് ഇത് മാറ്റി വയ്ക്കേണ്ടി വന്നു.

യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ തൊഴില്‍ നയത്തിനനുസൃതമായാണ് ഓര്‍ഡിനന്‍സ് രൂപപ്പെടുത്തുക. എന്നാല്‍ വ്യാവസായിക സ്ഥാപനങ്ങളിലെയും മറ്റും നിയമം ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മറ്റൊരു നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ഗാര്‍ഹിക മേഖലയിലാണ് പുതിയ നിയമം ആശ്വാസമാകുന്നത്. വിവിധ സാധനങ്ങളുടെ കയറ്റിറക്കു കൂലി നിയമത്തില്‍ വ്യക്തമാക്കുന്നതോടെ കൂലിത്തര്‍ക്കങ്ങള്‍ ഒരു പരിധി വരെ കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജില്ലാതലത്തില്‍ കളക്ടര്‍ കണ്‍വീനറായി രൂപീകരിക്കുന്ന ഒരു കമ്മിറ്റിയാവും കൂലി നിശ്ചയിക്കുക. ഇത് ആ ജില്ലയിലാകെ ബാധകമായിരിക്കും.

നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് ലേബര്‍ ഓഫീസറെയും പൊലീസ് വകുപ്പിനെയും ചുമതലപ്പെടുത്തും. തര്‍ക്കങ്ങളുണ്ടായാല്‍ അസിസ്റന്റ് ലേബര്‍ ഓഫീസറുടെയോ പൊലീസ് അധികാരികളുടെയോ മേല്‍നോട്ടത്തില്‍ നിയമാനുസൃതം പരിഹരിക്കപ്പെടും.

വീട്ടുസാധനങ്ങളുമായി വരികയോ പോവുകയോ ചെയ്യുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ പാടില്ലെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കയറ്റിറക്കുമായി ബന്ധപ്പെട്ടുളള ഭീഷണി, തടസ്സപ്പെടുത്തല്‍, മോശമായ ഭാഷയിലുളള സംസാരം ഇവയെല്ലാം ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടും. രണ്ടു മാസം മുതല്‍ മുന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+