Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്ഷികളുണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി : നാലകത്തു സൂപ്പിയ്ക്കെതിരെയുളള ആരോപണം തെളിയിക്കാന്‍ നാലു സാക്ഷികളെ ഹാജരാക്കാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. ആരോപണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് കോടതി നടപടിയെടുക്കണമെന്നും അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ കോടതി വിധിക്കുന്ന ഏതു ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ബോധിപ്പിച്ചു.

സാക്ഷികളെ ഹാജരാക്കാമെന്നു പറഞ്ഞ കണ്ണന്താനം അവരുടെ പേരുകള്‍ സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടില്ല. ഈ കേസില്‍ ഇടപെടേണ്ട ഒരു കാര്യവും കേരള സര്‍ക്കാരിനില്ല. ബന്ധപ്പെട്ട കക്ഷികളോട് വിശദീകരണം പോലും ചോദിക്കാന്‍ സര്‍ക്കാര്‍ ഇതു വരെ തയ്യാറായിട്ടില്ല.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മോഹന്‍ കുമാറിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ സംസാരിക്കാനുളള അവകാശത്തെയും കണ്ണന്താനം ചോദ്യം ചെയ്തു. ഒരു വില്ലേജ് ഓഫീസറും വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഓഫീസില്‍ സൂക്ഷിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി മോഹന്‍ കുമാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കണ്ണന്താനം പ്രശസ്തിയ്ക്കു വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു അതിലെ പരാമര്‍ശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+