Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരന് സ്ഥാനം വേറെ പാര്‍ട്ടിയില്‍ : മുരളീധരന്‍

തിരുവനന്തപുരം : അച്ചടക്കം ലംഘിക്കുന്നവര്‍ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്ന് കെ. മുരളീധരന്‍. പാര്‍ട്ടി നയത്തെ വിമര്‍ശിക്കുക വഴി വി. എം. സുധീരനും കെ. കെ. രാമചന്ദ്രന്‍ മാസ്റര്‍ എം. എല്‍. എയും കടുത്ത അച്ചടക്കലംഘനമാണ് നടത്തിയത്. ഇവര്‍ക്കെതിരെ പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കെപിസിസി യോഗത്തില്‍ കെ. കരുണാകരന്‍ സോണിയയെ വിമര്‍ശിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുരളീധരന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അപ്പോള്‍ ചോദ്യം ചെയ്യാന്‍ ആരോപണമുന്നയിക്കുന്നവര്‍ തന്റേടം കാണിക്കണമായിരുന്നു. പ്രശ്നത്തെക്കുറിച്ച് കരുണാകരന്‍ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

കോണ്‍ഗ്രസിനു വിധേയരായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റു പാര്‍ട്ടികള്‍ നോക്കേണ്ടി വരും. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഹൈക്കമാന്‍ഡ് പറയട്ടെ. ഒന്നുകില്‍ അച്ചടക്കം പാലിക്കണം. അല്ലെങ്കില്‍ ആര്‍ക്കും എന്തുമാകാമെന്ന ലൈസന്‍സ് നല്‍കണം.

താന്‍ പ്രസിഡന്റു സ്ഥാനമേറ്റ കാലം മുതല്‍ ചിലര്‍ വിമര്‍ശനം പതിവാക്കിയിരിക്കുകയാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. അത് ഇനിയനുവദിക്കാനാവില്ല. പറയാനുളളത് പാര്‍ട്ടി വേദിയില്‍ പറയണം. വാര്‍ത്താ ലേഖകരെ കാണുമ്പോള്‍ കെപിസിസി പ്രസിഡന്റിനെ വിമര്‍ശിക്കണമെന്നു തോന്നുന്ന അസുഖം ചികിത്സിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് മുരളീധരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+