എസ് എസ് എല്‍ സി പരീക്ഷ നാളെ തുടങ്ങുന്നു
തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ചതില്‍ നിന്നും ഒരു മാസം വൈകി ഏപ്രില്‍ 10 ബുധനാഴ്ച തുടങ്ങുന്ന എസ് എസ് എല്‍ സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനവട്ട തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
5,93,276 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പരീക്ഷയെഴുതുന്നവര്‍ക്കുള്ള ഹാള്‍ ടിക്കറ്റ് വിതരണം തിങ്കളാഴ്ച ഏതാണ്ട് പൂര്‍ത്തിയായി. അമ്പതിനായിരത്തോളം അധ്യാപകരെയാണ് പരീക്ഷാ ജോലികള്‍ക്ക് നിയോഗിച്ചിരിക്കുന്നത്.
മാര്‍ച്ച് 11ന് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്ന പരീക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
മൂല്യനിര്‍ണയം തുടങ്ങുന്നത് മെയ് രണ്ടിനാണ്. ടാബുലേഷന്‍ ജോലികള്‍ മെയ് മൂന്നിന് തുടങ്ങും. ജൂണ്‍ ഒന്നിന് മുമ്പ് പരീക്ഷാ ഫലം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.












Click it and Unblock the Notifications