ഇസ്രയേല്‍ ഒരു വെസ്റ് ബാങ്ക് നഗരം കൂടി കൈയേറി
ടെല്‍ അവിവ്: ഇസ്രയേല്‍ സേന ഒരു വെസ്റ് ബാങ്ക് നഗരം കൂടി കൈയേറി. ഏപ്രില്‍ ഒമ്പത് ചൊവാഴ്ച രാവിലെ വെസ്റ് ബാങ്ക് നഗരമായ ദോറയിലാണ് ഇസ്രയേലി സൈന്യം കടന്നത്.
നേരത്തെ കയ്യേറിയ വെസ്റ് ബാങ്ക് നഗരങ്ങളായ ക്വാല്‍ക്വലിയ, തുല്‍കാരേം എന്നിവിടങ്ങളില്‍ നിന്ന് പിന്‍മാറുമെന്ന് ചൊവാഴ്ച ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ദോറയില്‍ സൈന്യം കടന്നത്.
വെസ്റ് ബാങ്ക് നഗരങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന യുഎസിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യത്തെ തുടര്‍ന്നാണ് പിന്‍മാറല്‍ തീരുമാനം ഇസ്രയേല്‍ പ്രഖ്യാപിച്ചത്. തീരുമാനത്തെ ബുഷ് സ്വാഗതം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഇസ്രയേല്‍ സൈന്യം ഒരു വെസ്റ് ബാങ്ക് നഗരത്തില്‍ കൂടി കടന്നത്.












Click it and Unblock the Notifications