രണ്ട് വെസ്റ് ബാങ്ക് നഗരങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്മാറി
ജറുസേലം: വെസ്റ് ബാങ്ക് നഗരങ്ങളായ ക്വാല്‍ക്വിലിയ, തുല്‍കാരേ എന്നിവിടങ്ങളില്‍ നിന്ന് ഇസ്രേയേല്‍ സൈന്യം പിന്മാറി. അതേ സമയം ഈ നഗരങ്ങള്‍ക്ക് ചുറ്റുമായി സൈന്യം നിലയുറപ്പിക്കുന്നത് തുടരുകയാണ്.
മറ്റ് വെസ്റ് ബാങ്ക് പ്രദേശങ്ങളില്‍ സൈന്യത്തിന്റെ നീക്കം തുടരുകയാണെന്ന് ഇസ്രയേല്‍ വക്താവ് അറിയിച്ചു. ക്വാല്‍ക്വലിയയില്‍ നിന്നും തുല്‍കാരേയില്‍ നിന്നും പിന്‍മാറുമെന്ന് പ്രഖ്യാപിച്ച ഉടനെയാണ് മറ്റൊരു വെസ്റ് ബാങ്ക് പ്രദേശമായ ദോരയില്‍ സൈന്യം കടന്നത്.
ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷം വടക്കന്‍ വെസ്റ് ബാങ്ക് പട്ടണായ നബ്ലസ് പൂര്‍ണമായും ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ആയിരക്കണക്കിന് പലസ്തീനികളെ അറസ്റ് ചെയ്തു.
നബ്ലസിനും ദോറയ്ക്കും പുറമെ രാമല്ല, ബത്ലേഹം, ജെനിന്‍ എന്നീ വെസ്റ് ബാങ്ക് പട്ടണങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അധീനതയിലാണ്.












Click it and Unblock the Notifications