Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിന് 807കോടി ലാഭം

ബാംഗ്ലൂര്‍: സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്‍ഫോസിസിന് 28.49 ശതമാനം വളര്‍ച്ച. 2002 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഇന്‍ഫോസിസ് നേടിയ അറ്റാദായം 807.96 കോടി.

കമ്പനി ലക്ഷ്യമിട്ട സാമ്പത്തിക വളര്‍ച്ചയായ 30 ശതമാനം ഇന്‍ഫോസിസ് നേടിയതായ് സിഇഒയായ നന്ദന്‍ നിലക്കേനി പറഞ്ഞു. ഇന്‍ഫോസിസിന്റെ പ്രസിഡണ്ടും മാനേജിംഗ് ഡയറക്ടറുമാണ് ഇദ്ദേഹം.

സോഫ്റ്റ്വെയര്‍ വികസനമേഖലയില്‍ നിന്നു മാത്രമായി ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,603.59 കോടി നേടിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ 2001ല്‍ ഇത് വെറും 1,900.56 കോടി മാത്രമായിരുന്നു. ഈ മേഖലയില്‍ മാത്രം 37 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇന്‍ഫോസിസ് കൈവരിച്ചിരിക്കുന്നത്.

കമ്പനിയിലെ വിദേശനിക്ഷേപം 49 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി ഉയര്‍ത്താനും ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം സോഫ്റ്റ്വെയര്‍ മേഖലയ്ക്ക് തിരിച്ചടിയുടെ കാലമായിരുന്നെങ്കിലും 2002ലെ ആദ്യപാദത്തില്‍ ലക്ഷ്യമിട്ട 30 ശതമാനം വരുമാനം നേടാന്‍ കഴിഞ്ഞു. ഇതിനര്‍ത്ഥം 2002ല്‍ ഇന്‍ഫോസിസ് ലക്ഷ്യമിട്ട വളര്‍ച്ച നേടുമെന്നുതന്നെയാണെന്ന് നന്ദന്‍ നിലകേനി പറഞ്ഞു.

ചൈനയില്‍ ഇന്‍ഫോസിസ് ശാഖ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. നാരായണമൂര്‍ത്തിയ്ക്ക് പകരം സിഇഒ സ്ഥാനം നന്ദന്‍ നിലകേനി ഏറ്റെടുത്തു. നാരായണമൂര്‍ത്തി ചെയര്‍മാന്‍ സ്ഥാനത്ത് തുടരും. സിഇഒ എന്നതിനു പുറമെ കമ്പനിയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമാണ് നന്ദന്‍ നിലകേനി.

ഇന്‍ഫോസിസ് ഓഹരിക്ക് 12.50 രൂപ വീതം ലാഭവീതം നല്കാനും തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+