കേന്ദ്രമന്ത്രി രാജിവച്ചെന്നും ഇല്ലെന്നും
ദില്ലി: കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുരേഷ്പ്രഭു രാജിവച്ചെന്നും ഇല്ലെന്നും അഭ്യൂഹം. ശിവസേനയുടെ കേന്ദ്രമന്ത്രിയായ സുരേഷ്പ്രഭു ശിവസേന നേതാവ് ബാല്താക്കറെയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് രാജിവച്ചെന്ന ആദ്യവാര്‍ത്ത വന്നത് ശിവസേന ഷിര്‍ദ്ദി ഓഫീസില്‍ നിന്നു തന്നെയാണ്. അവിടെ ഇപ്പോള്‍ ശിവസേനയുടെ വാര്‍ഷികയോഗം നടക്കുകയാണ്.
സുരേഷ്പ്രഭുവിന്റെ രാജിക്കത്ത് ഏതു നിമിഷവും പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയേക്കുമെന്ന് സ്റാര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നാസിക്കില്‍ നിന്ന് പിടിഐ വാര്ത്താഏജന്സിയ്ക്ക് ടെലിഫോണില്‍ നല്കിയ അഭിമുഖത്തില്‍ മന്ത്രി രാജിവാര്‍ത്ത നിഷേധിച്ചു.
താന്‍ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് സുരേഷ് പ്രഭു പറഞ്ഞു. രാജിവാര്ത്തയെക്കുറിച്ച് താക്കറേയുമായി താന്‍ സംസാരിച്ചെന്നും അപ്പോള്‍ വാര്ത്തനിഷേധിച്ചുകൊള്ളാന് അദ്ദേഹം ആവശ്യപ്പെട്ടതായും സുരേഷ് പ്രഭു അറിയിച്ചു.