ബാങ്കു കൊളള : ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ചെന്നൈ : ആയുധധാരികളായ അക്രമി സംഘത്തിന്റെ ബാങ്കു കൊളള തടയാന്‍ ശ്രമിച്ച എസ്ബിറ്റി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബസന്ത് നഗര്‍ ശാഖയിലാണ് സംഭവം. കവര്‍ച്ചാ ശ്രമം പാളിയതിനെത്തുടര്‍ന്ന് കൊളളസംഘം രക്ഷപെട്ടു. വിശ്വനാഥന്‍ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്.
രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കാവല്‍ക്കാരനെ കീഴ്പെടുത്തിയ ശേഷം ആറംഗ സംഘം ബാങ്കിനുളളില്‍ കടന്നു. തടയാന്‍ ശ്രമിച്ച വിശ്വനാഥനടക്കമുളളവരെ ഇവര്‍ അടിച്ചു വീഴ്ത്തി. വിശ്വനാഥന്‍ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. മറ്റുളളവര്‍ക്കു പരിക്കേറ്റു.
ബാങ്കിനുളളിലേയ്ക്ക് സംഘം കൈബോംബുകള്‍ വലിച്ചെറിഞ്ഞെങ്കിലും അവ പൊട്ടിയില്ല. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications