സംഘര്‍ഷങ്ങളില്‍ ആര്‍എസ്എസും എന്‍ഡിഎഫും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈയിടെ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആര്‍എസ്എസിനും എന്‍ഡിഎഫിനും മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
ഏപ്രില്‍ 10 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആന്റണി അറിയിച്ചു. ഇതിനായി ആഗോള ടെണ്ടര്‍ വിളിക്കും.
സംസ്ഥാനത്ത് പോട്ട നടപ്പിലാക്കില്ല. എന്നാല്‍ വര്‍ഗീയ സംഘര്‍ഷങ്ങളെയും തീവ്രവാദപരമായ പ്രവര്‍ത്തനങ്ങളെയും കര്‍ശനമായി നേരിടും. പി എസ് സി ലിസ്റിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
യുഡിഎഫ് നേതാക്കള്‍ ഈയിടെ സാമുദായിക നേതാക്കളെ കണ്ടതില്‍ തെറ്റൊന്നുമില്ലെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications