കളളു ലൈസന്‍സ് : വിധി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി
കൊച്ചി : കളളുഷാപ്പിന് ലൈസന്‍സ് നല്‍കുമ്പോള്‍ കളളു സഹകരണ സംഘങ്ങളെയും പരിഗണിക്കണമെന്ന സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
സിംഗിള്‍ ബഞ്ചിന്റെ വിധി സര്‍ക്കാരിന്റെ അബ്കാരി നയത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈസന്‍സ് നല്‍കുമ്പോള്‍ കളളു സഹകരണ സംഘങ്ങളെ പരിഗണിക്കില്ലെന്ന് നയത്തില്‍ പറഞ്ഞിട്ടുളളതാണ്. ആ സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ അപേക്ഷ പരിഗണിക്കുക എന്നതിനര്‍ത്ഥം നയത്തില്‍ നിന്നും വ്യതിചലിക്കുക എന്നതാണെന്ന സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു.
സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കിയതോടെ കളളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാനുളള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചു. ലൈസന്‍സ് നല്‍കാന്‍ വൈകിയത് മനപ്പൂര്‍വമല്ലെന്നും സുതാര്യത ഉറപ്പു വരുത്താനാണെന്നും മന്ത്രി അവകാശപ്പെട്ടു.












Click it and Unblock the Notifications