ചാലക്കുടിയില്‍ വന്‍തീപ്പിടിത്തം
ചാലക്കുടി: ആനമല ജംഗ്ഷനിലാണ് തീപ്പിടിത്തമുണ്ടായത്. ഏപ്രില്‍ 10 ബുധനാഴ്ച രാവിലെയായിരുന്നു തീപ്പിടിത്തം. രണ്ടു പടക്കക്കടകള്‍ ഉള്‍പ്പെടെ നാലു കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
മൂന്നു കടകള്‍ക്ക് ഭാഗികമായി തീപിടിച്ചു. മരിയ ഹോട്ടല്‍, ജോസ് ഫയര്‍ വര്‍കസ്, വഹീദ ഫ്ലവേഴ്സ്, കെമിക്കല്‍ ഫയര്‍ വര്‍ക്സ് എന്നീ കടകളാണ് പൂര്‍ണ്ണമായി കത്തിയത്. പോപ്പുലര്‍ ടയേഴ്സ്, കൂള്‍ ബാര്‍, ഒരു ഇലക്ട്രിക് കട എന്നിവയ്ക്ക് ഭാഗികമായി നാശമുണ്ടായി.
പടക്കകടകളില്‍ തീപിടിച്ചപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നഗരം നടുങ്ങി. ഫയര്‍ ഫോഴ്സുകാര്‍ക്ക് തീയണയ്ക്കാന്‍ മൂന്നുമണിക്കൂര്‍ വേണ്ടിവന്നു. കത്തിനശിച്ച മരിയഹോട്ടലിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒമ്പത് ചൊവാഴ്ചയായിരുന്നു.












Click it and Unblock the Notifications