ജപ്പാന്‍ പദ്ധതി നടപ്പാക്കും : ആന്റണി
തിരുവനന്തപുരം : വിവാദമായ ജപ്പാന്‍ കുടിവെളള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തളളിക്കളയാനും തന്റേടത്തോടെ പദ്ധതിയുമായി മുന്നോട്ടു പോകാനും മന്ത്രിസഭ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു. 1,850 കോടിയുടേതാണ് പദ്ധതി.
കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കാന്‍ പുതിയ ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആന്റണി അറിയിച്ചു. ഫണ്ട് നല്‍കുന്ന ഏജന്‍സിയുമായി തുടര്‍ ചര്‍ച്ച നടത്തുന്നതിന് ജലസേചന മന്ത്രി ടി. എം. ജേക്കബിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ജപ്പാന്‍ പദ്ധതിയുടെ എല്ലാ വശങ്ങളെക്കുറിച്ചുമുളള അന്വേഷണം വേഗത്തിലാക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ സര്‍ക്കാരിന്റെ കാലത്തു നടന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.
പ്രതിപക്ഷത്തിന്റെ ആരോപണ വര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പിസിഐ എന്ന കമ്പനിയ്ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. നിയമസഭയിലും പുറത്തും ആരോപണം ശക്തമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്മാറിയത്.












Click it and Unblock the Notifications