രാജ്യം വര്‍ഗീയതയുടെ പിടിയിയില്‍: കരുണാകരന്‍
തിരുനന്തപുരം : ഇന്ത്യയില്‍ വര്‍ഗീയവാദികള്‍ അഴിഞ്ഞാടുന്നെന്ന് കെ. കരുണാകരന്‍. ലോകമെങ്ങും അക്രമം നടക്കുന്ന സാഹചര്യത്തില്‍ സമാധാനത്തിനായി ഏവരും ഇന്ത്യയിലേയ്ക്ക് നോക്കുകയാണ്. അപ്പോഴാണ് അഹിംസാവാദിയായ മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ മനുഷ്യരെ ചുട്ടു കൊല്ലുന്നതെന്ന് കരുണാകരന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഏപ്രില്‍ 10ബുധനാഴ്ച നടന്ന സദ്ഭാവനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടില്‍ കണ്ണുവച്ച് രാജ്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് ഭരണം കയ്യാളുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. യാസര്‍ അരാഫത്തിന്റെ അഭ്യര്‍ത്ഥന പോലും കേന്ദ്രസര്‍ക്കാര്‍ തളളിക്കളഞ്ഞു. ഇനി ചേരിചേരാ രാജ്യമാണെന്ന് ഇന്ത്യയ്ക്ക് അവകാശപ്പെടാനാവില്ല- അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, പത്മജാ വേണുഗോപാല്‍, വി.എസ്. ശിവകുമാര്‍ എം പി, തലേക്കുന്നില്‍ ബഷീര്‍, പീതാംബരക്കുറുപ്പ്, പാളയം ഇമാം ഹംസ മൗലവി ഫാറഖി, ഫാ. സി. ജോസഫ്, എ. ചാള്‍സ് എന്നിവര്‍ സദ്ഭാവനാ സംഗമത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications