ശബരിമല നട ഇന്ന് തുറക്കും
ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10 ബുധനാഴ്ച തുറക്കും.
വൈകീട്ട് 5.30ന് മേല്‍ശാന്തി എ. ആര്‍. രാമന്‍ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ നിലവിളക്കുകള്‍ കൊളുത്തും. ബുധനാഴ്ച പ്രത്യേക പൂജകളില്ല.
അയ്യപ്പ ദര്‍ശനത്തിനായി ചൊവാഴ്ച മുതലേ ധാരാളം ഭക്തര്‍ ശബരിമലയിലെത്തി തുടങ്ങിയിരുന്നു.
വ്യാഴാഴ്ച മുതല്‍ നെയ്യഭിഷേകവും ഉദയാസ്തമന പൂജയും പടിപൂജയും ഉണ്ടാവും. ഏപ്രില്‍ 14 ഞായറാഴ്ചയാണ് വിഷുദര്‍ശനം. അന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ വിഷുക്കണി ദര്‍ശനമുണ്ടാവും. ഉഷപൂജ വരെ ഭക്തര്‍ക്ക് കണി ദര്‍ശിക്കാം.
ഒമ്പതു ദിവസം തീര്‍ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താം. 18ന് രാത്രി നടയടയ്ക്കും.












Click it and Unblock the Notifications