കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് എസ് എല്‍ സി പരീക്ഷ തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ ആരംഭിച്ചു. രാവിലെ 10 മണിക്കാണ് മലയാളം ഒന്നാം പേപ്പര്‍ പരീക്ഷ തുടങ്ങിയത്.

കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,626 പരീക്ഷാ കേന്ദ്രങ്ങളിലായി 5,93,278 വിദ്യാര്‍ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചതു മൂലം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഒരു മാസത്തോളം കൂടുതല്‍ സമയം കിട്ടിയിരുന്നു.

ഏപ്രില്‍ 29നാണ് പരീക്ഷ അവസാനിക്കുന്നത്. 16-ാം തീയതി പണിമുടക്കുണ്ടാവുമെന്ന ധാരണയെ തുടര്‍ന്ന് പരീക്ഷ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അന്ന് പണിമുടക്കില്ല.

പരീക്ഷ തുടങ്ങാന്‍ വൈകിയെങ്കിലും ജൂണ്‍ ഒന്നിന് തന്നെ ഫലം പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.മെയ് രണ്ട് മുതല്‍ 17 വരെയാണ് മൂല്യനിര്‍ണയം. സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിലായാണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X